Friday, August 8, 2014

Siddquel Akbar in China Clay Group on 17-Nov-2013


 
അറിവിലേക്ക് ഒരല്‍പം പഴയത് .....2010 ലെ സമര സമിതി നാട്ടുകാരുടെ സഹായത്തോടെ തന്ത്ര പ്രധാനമായ സ്ഥലം മണ്ണിട്ട്‌ മൂടി മലിന ജലം മുട്ടത്തെക്ക് ഒഴുകുന്നത്‌ തടഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാടായി പ്രദേശം മൊത്തം മലിനജലം കെട്ടി നിന്നു ഒടുവില്‍ ആര്‍ ഡി ഓ ഇടപെട്ടു കെട്ടിമുട്ടിച്ചത് നീക്കാന്‍ ഉത്തരവിട്ടു .... പഴയങ്ങാടി പോലീസ് സ്റേഷന്‍ പരിസരത്തു നിന്നും സി ആര്‍ പി ബറ്റാലിയന്‍ മുട്ടത്തെക്ക് നാല് ബസ്സുകളില്‍ നീങ്ങി കൂടെ ഡി വൈ എസ് പി , സി ഐ മാര്‍ , സബ് ഇന്‍സ്പെക്ടര്‍മാര്‍ . പഴയങ്ങാടി , കണ്ണപുരം , തളിപ്പറമ്പ , പരിയാരം പോലീസ് സ്റെഷനിലെ പോലീസ്സുകാര്‍ ഉടന്‍ വിവരം കിട്ടി , ഈയുള്ളവനും ഹാഷിമ്ക്കയും എന്‍ കെ ശരീഫും ഒന്നും ആലോചിച്ചില്ല ജുമാ മസ്ജിദിന്റെ മൈക്ക് തുറന്നു കാര്യം വിളിച്ചു പറഞ്ഞു , തുടര്‍ന്ന് വെങ്ങരപള്ളി , ഹദ്ദാദ്‌ പള്ളി , തുടങ്ങി എല്ലാ പള്ളികളും അതേറ്റ്പിടിച്ചു അഞ്ചു മിനിട്ടിനകം ജുമാ മസ്ജിദ് പരിസരം ജനസാഗരം , ഞങ്ങള്‍ വെങ്ങര ഗെയിറ്റ് ലക്‌ഷ്യം വെച്ച് ജാഥയായി നീങ്ങി പോലീസ് ജനസാഗരം കണ്ടു അന്താളിച്ചു , വാക്കേറ്റവും ഉന്തും തള്ളും നടക്കുമ്പോള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം ഒരു ടീം ശേഷിക്കുന്ന ചൈനാക്ലെ കമ്പനി ചാലും പത്തു മിനുട്ടില്‍ മൂടി , കളിച്ചാല്‍ ഇനിയും കയറിക്കളിക്കും എന്ന താക്കീത് പോലീസിനു കൊടുത്തു , പോലീസ് തിരിഞ്ഞു പോയി ജനം വിജയിച്ചു , പക്ഷെ ഉത്തരവ് നടപ്പാക്കാന്‍ ബാധ്യസ്ഥരായ ഉദ്ദ്യോഗസ്ഥര്‍ പിറ്റേ ദിവസം റസ്റ്റ്‌ ഹൌസില്‍ ഒരു ചര്‍ച്ച വെച്ച് അവിടേക്ക് ഞാനും റഫീഖും ഹാഷിമ്ക്കയും ക്ഷണിക്കപ്പെട്ടു കൂടെ പഞ്ചായത്ത് പ്രസിടണ്ട് വൈസ് പ്രസിടണ്ട് കുറെ മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫീസര്‍ തുടങ്ങി വലിയൊരു നിര , യോഗം തുടങ്ങിയപ്പോള്‍ ഒരു കാര്യം പിടികിട്ടി ഞങ്ങള്‍ ഒറ്റയ്ക്കും അവരൊക്കെ ഒന്നാണെന്നും , ഒടുവില്‍ ഉത്തരവ് നടപ്പാക്കും എന്ന് ഡി വൈ എസ് പി ആണയിട്ടു പറഞ്ഞ ഉടന്‍ ഞങ്ങള്‍ എഴുനേറ്റു " മുട്ടത്തു ജീവിച്ചിരിക്കുന്ന നാല് വയസ്സ് വരെയുള്ള അവസാനത്തെ കുട്ടിയും മരിച്ചു വീഴുന്നത് വരെ നിങ്ങള്ക്ക് ആ മണ്ണ് നീക്കാന്‍ സാധിക്കില്ല , ആണാണെങ്കില്‍ വാ ഞങ്ങള്‍ നിങ്ങളെയും കാത്തിരിക്കാം " ഇതും പറഞ്ഞു ഞങ്ങള്‍ യോഗം ബഹിഷ്കരിച്ചു പുറത്തിറങ്ങി , ഉടന്‍ എസ് ഐ ഉണ്ണികൃഷ്ണന്‍ , പഞ്ചായത്ത് സെക്രട്ടറി വിനോദ് ( ദൈവം ഇവരെ അനുഗ്രഹിക്കട്ടെ ) ഓടി വന്നു നിങ്ങള്‍ പോവരുത് , പിന്നെ നിങ്ങള്‍ തോറ്റുപോവും ഞങ്ങളില്ലേ കൂടെ പ്ലീസ് വരൂ എന്ന് പറഞ്ഞു യാചിച്ചു ഞങ്ങള്‍ തിരിച്ചു വീണ്ടും യോഗത്തില്‍ , ഒടുവില്‍ കാര്യത്തിന്റെ ഗൌരവം ഡി വൈ എസ് പി വിശദീകരിച്ചു , ഗത്യന്തരമില്ലെന്നും ഞങ്ങളോട് സഹകരിക്കെനമെന്നും അഭ്യര്ത്തിച്ചു ഒടുവില്‍ ഞങ്ങള്‍ " നിങ്ങള്‍ നിങ്ങളുടെ നിയമം നടപ്പിലാക്കിക്കോളൂ പക്ഷെ അത് സ്വന്തം മകനെ വില്‍ക്കുന്നതിനും മകളെ കൂട്ടിക്കൊടുക്കുന്നതിനും തുല്ല്യം , വീട്ടില്‍ തിരിച്ചു പോവാന്‍ കൊതിയുള്ളവര്‍ മുട്ടത്തെക്ക് വരേണ്ട ഞങ്ങള്‍ നേരിടും " എന്ന് പറഞ്ഞു ഇറങ്ങാന്‍ പുറപ്പെട്ടു ..... പഞ്ചായത്ത് സെക്രട്ടറി എഴുനേറ്റു നിന്നു " സിദ്ദീഖ് ചങ്കില്‍ കുത്തുന്ന വര്‍ത്തമാനം പറയരുത് , എന്ന് പറഞ്ഞതിന് ശേഷം അദ്ദേഹം " പഞ്ചായത്ത് സെക്രട്ടറിയുടെ അധികാരം വെച്ച് കമ്പനിയില്‍ നിന്നും മലിനജലം ഒഴുകുന്ന പൈപ്പ് മൂടുവാനും ഒപ്പം സമര സമിതി കെട്ടിമുട്ടിച്ച ഒഴുക്ക് പൂര്‍വ്വ സ്ഥിധിയില്‍ ആക്കാനും ഞാന്‍ ഉത്തരവിടുന്നു " എന്ന് പ്രഖ്യാപിച്ചു , ഞങ്ങള്‍ കെട്ടിപിടിച്ചു ആനന്ദ കണ്ണീര്‍ വാര്‍ത്തു കാരണം ചൈനാക്ലെ സമര ചരിത്രത്തില്‍ മേധാപട്ക്കര്‍ക്ക് പോലും സാധിക്കാത്തത് ഞങ്ങള്‍ നേടി , ചരിത്രത്തില്‍ ആദ്യമായി കമ്പനി പൈപ്പ് മൂടി ....... പിന്നീട് വന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് എന്തോ ഈ അധികാരം കണ്ടില്ല , അവരില്‍ നിന്നും അതെടുത്തു മാറ്റിയോ അതോ നോട്ടു കെട്ടുകളും പാര്‍ട്ടി പതാകകളും അവരുടെ വായയെ മൂടിക്കെട്ടിയോ ....... ?

No comments:

Post a Comment