Monday, August 11, 2014

11-8-2014 നു എ. പി. ബദര് അദ്ദേഹത്തിന്‍റെ വാളില്‍ പോസ്റ്റ്‌ ചെയ്ത വാര്‍ത്ത


മാസത്തില്‍ ഒരു ആഘോഷം പോലെ, യോഗം കഴിയുംപോലോ, പോത്ത് ബിരിയാണി തിന്നു ഏമ്പക്കം വിടുംപോലോ അവസാനമായി ഒരു തീരുമാനം കൂടെ എടുക്കും. മേല്‍ വാര്‍ത്തയില്‍ പറഞ്ഞ സാധനം... അങ്ങിനെ അത് പത്രത്തില്‍ വരും... പണ്ട് ഖലീഫ ഉമറിന്റെ ചരിത്ര കഥയില്‍ വിശന്നു കരയുന്ന കുഞ്ഞുങ്ങളെ ഉറക്കം വരെ പിടിച്ചു നിര്‍ത്താന്‍ അടുപ്പത്തു വെച്ച വെറും കാലത്തില്‍ കയിലിട്ടു ഇളക്കികൊണ്ട് ഇപ്പോള്‍ ഭക്ഷണം ശരിയാകും മക്കളെ എന്ന് പറഞ്ഞു സാന്ത്വനിപ്പിച്ചു കൊണ്ടിരുന്ന മാതാവിനെ പോലെ, മുട്ടത്തെ കരയുന്ന മക്കളെ, വിഷം ശ്വസിക്കുന്ന മക്കളെ, വിഷം കുടിക്കുന്ന മക്കളെ ഈ ഉമ്മയും കാലി കാലം അടുപ്പത്തു വെച്ച് ഇളക്കി കൊണ്ട് ആശ്വസിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി... പക്ഷെ എത്ര പ്രാവശ്യം കാലം അടുപ്പത്തു വെച്ച് എന്നതിന് ഒരു കണക്കില്ല. അത്തരം ഒരു കണക്കു വെക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നിയത് കൊണ്ട് ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ഞാന്‍ അതെടുത്തു എന്റെ ബ്ലോഗ്ഗില്‍ കയറ്റി വെക്കും. കിടക്കട്ടെ...  ചെറുപ്പത്തില്‍ സ്റ്റാമ്പ്‌ ശേഖരണം ആഗ്രഹമുണ്ടായിട്ടും നടകാതെ പോയ ഹോബിയാണ്.. ഈ തമാശ ശേഖരണം ഒരു ഹോബിയായി സ്വീകരിച്ചിരിക്കുന്നു.. ഇനി ഇതിനു ഫലം കണ്ടെത്താന്‍ കഴിഞ്ഞു എങ്കില്‍ ചരിത്രത്തില്‍ വെക്കാന്‍ തെളിവ്യാനും ഉപയോഗിക്കാലോ...

അതുകൊണ്ട്.. ഇത്തരം പോസ്റ്റുകള്‍, ഫോട്ടോകള്‍ കണ്ടാല്‍ എനിക്ക് അയച്ചു തരിക...

No comments:

Post a Comment