Monday, August 11, 2014

മുകളില്‍ നിന്ന് താഴോട്ട് പരാതി നല്‍കുന്നവര്‍...





http://chinaclaypollution.blogspot.in/2014/08/10-2014.html (ശ്രദ്ദിക്കുക)

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വ്യവസായ വകുപ്പ് മന്ത്രി, മുഖ്യ മന്ത്രി എന്നിവര്‍ക്ക് പല തവണ പരാതി നല്‍കി വിഷയം എല്ലാവര്ക്കും കൃത്യമായി മനസിലായതും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ് മന്ത്രി വാഗ്ദാനം ചെയ്തതുമാണ്.

ഏറ്റവും അവസാനമായി മേയ് 9 തീയതിയിലെ പൊതു ജന പ്രക്ഷോഭത്തില്‍ വിഷ ജലം ഒഴുക്കുന്ന പൈപ്പ് പൊതു ജനം എടുത്തു മാറ്റുകയും, ആയതിനു ശേഷം 13 നു വ്യവസായ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ ഒരു ചര്‍ച്ച നടക്കുകയും (അതിലേക്കു സമര സമിതിക്ക് വേണ്ടി ആരെയൊക്കെ ക്ഷണിക്കണം എന്ന് ലിസ്റ്റ് കൊടുത്തത് ആത്മാര്‍ത്ഥ പ്രവര്‍ത്തകന്‍ എ. പി. ബദര് സാഹിബു ആണ് എന്ന് അറിയാന്‍ കഴിഞ്ഞു, അത് കൊണ്ട് തന്നെ സമര സമിതിയില്‍ നിന്നും ആരും ഉണ്ടായില്ല. ബി. എസ്. മഹ്മൂദ് എന്നാ വ്യക്തിയെ ക്ഷണിച്ചിരുന്നു. അത് സമര സമിതിയുടെ പേരില്‍ അല്ല...അതൊക്കെ അവിടിരിക്കട്ടെ) ആ ചര്‍ച്ചയില്‍, ചില കാര്യങ്ങള്‍ ചര്‍ച്ചക്ക് വരികയും പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് എടുത്ത കേസുകള്‍ പിന്‍ വലിക്കാനും, പഞ്ചായത്ത് ഉടന്‍ ഒരു റിപ്പോര്‍ട്ട് നല്‍കാനും മറ്റും തീരുമാനം ആയിരുന്നു.  ആ വഴിയിലൊന്നും തന്നെ ഇതെഴുതുന്ന നിമിഷം വരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണു വിശ്വാസ യോഗ്യമായ അറിവ്.

അതിനിടെ ഇതാ.. മേല്‍ വ്യക്തികള്‍ക്ക് (വ്യവസായ വകുപ്പ് മന്ത്രിക്കു താഴെയുള്ളവര്‍ക്ക്) വീണ്ടും പരാതി നല്‍കുന്നു.  വ്യവസായ വകുപ്പ് മത്രി ചെയ്യാം എന്ന് ഏറ്റു റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട വിഷയത്തില്‍ അത് നല്‍കാതെ അതിനു കീഴെ ഉള്ള അല്ലെങ്കില്‍, മറ്റു വകുപ്പില്‍ പെട്ട മന്ത്രിക്കു പരാതി! ഇതിന്റെ ഒരു ലോജിക് ഏതായാലും സമര സമിതിയിലെ പലര്‍ക്കും, പൊതു ജനത്തില്‍ പെട്ട പലര്‍ക്കും മനസിലാകുന്നില്ല.ഏറ്റവും തലപ്പത്തുള്ള ആള്‍ തീരുമാനം എടുക്കാം എന്ന് എല്ക്കുകയും, റിപ്പോര്‍ട്ടുകള്‍ ചോദിക്കുകയും ചെയ്ത വിഷയത്തില്‍, അതിനായുള്ള പ്രവര്‍ത്തനം നടത്താതെ ഇത്തരം പരാതി നല്‍കുന്നത് ഒരു തരം സ്വയം പാര പണിയലോ സമാന്തര പ്രവര്‍ത്തനം എന്നോ വിളിക്കാവുന്നതല്ലേ?

ഇനി കമ്പനിയുടെ അവസാനത്തിന്റെ കൌണ്ട് ഡൌണ്‍ ചെയ്യിക്കാനായി മുകളില്‍ നിന്ന് താഴോട്ട് കൌണ്ട് ഡൌണ്‍ ചെയ്യുന്നതാണോ...

അഞ്ചു വര്ഷം പഞ്ചായത്ത് പ്രസിഡണ്ട്‌ ആയിരുന്നിട്ടു ഒരു ചുക്കും ചെയ്യാത്ത മഹാന്മാര്‍, അന്ജോ അതിലധികമോ വര്ഷം വൈസ് പ്രസിഡണ്ട്‌ ആയിരുന്നിട്ടു ഒരു ചുക്കും ചെയ്യാതെ,സമര പ്രവര്‍ത്തകനായി മുഖം മൂടി ധരിച്ചു പാര പണിയുന്നവരും ചേര്‍ന്ന് പരാതി കൊടുത്ത് കൊടുത്ത് കുഞ്ഞിനെ ഇല്ലാതാക്കോ...

എന്ത് തോന്നുന്നു എന്റെ മുട്ടം നാടുകാരാ... വല്ലതും നടക്കോ... !!


No comments:

Post a Comment