Thursday, August 7, 2014

Reply 01

08 August 2014:
S U Rafeeque Muttam ചൈനക്ലെയുമായി ബന്ദപ്പെട്ട കാര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മറുപടി പറയാന്‍ അര്‍ഹന്‍ V Vinod Aduthila യാണ് അദ്ദേഹം പറഞ്ഞാല്‍ ചിലര്‍ക്ക് വേദ വാക്യമായിരിക്കും പക്ഷെ അയാള്‍ സുതാര്യമായി പറയാനുള്ള വഴി താത്വികമായിമായി ചിന്തിക്കുകയാണ് .ലീഗ് നേതാക്കള്‍ എന്ത് പറഞ്ഞാലും ചെയിതാലും ചിലര്‍ക്ക് വയറു നിറയില്ല.കാരണം ലീഗ് നേതാക്കളുടെ ഇറച്ചിക്ക് രുചി കൂടും.ലീഗിന്‍റെ നേതാക്കള്‍ ചൈനക്ലേ സന്ദര്ഷിക്കാത്തതിലാണ് ചിലര്‍ക്ക് പരിഭവം.കെ എം ഷാജി എം എല്‍ എ സന്ദര്‍ശിച്ചപ്പോള്‍ ചില അല്പന്മാര്‍ പറഞ്ഞ വാക്കുകളും,ഫോട്ടോ എഡിറ്റിംഗും ആരും മറന്നിട്ടില്ല.ഇനി ഇവിടെ കുരയ്ക്കുന്ന പല പാര്ട്ടികാര്‍ക്കുമുണ്ടല്ലോ നല്ല തണ്ടും തടിയുമുള്ള നേതാക്കള്‍ അവരൊക്കെ എന്തെ കാശിക്കു പോയതാണോ?അതോ നിങ്ങളൊക്കെ പറയുന്നത് പോലെ ചൈനനക്ലെയില്‍ നിന്നുള്ള മാസപ്പടി നേരത്തെ വാങ്ങി പെട്ടിയിലാക്കിയോ? ഈ സമരവുമായി ബന്ടപ്പെട്ടു ഒരു തരത്തിലും രാഷ്ട്രീയ വേര്‍തിരിവോടെ കാര്യങ്ങളെ കാണേണ്ട എന്ന് ഞങ്ങളൊക്കെ മനസ്സില്‍ നിശ്ചയിച്ചതാ പക്ഷെ ലോകത്ത് എന്ത് സംഭവിച്ചാലും ലീഗിന്‍റെ ഒരു റാത്തല്‍ ഇറച്ചിക്ക് വേണ്ടി വെമ്പല്‍ കൊള്ളുന്ന അഭിനവ ജൂതസന്മാരുടെ ഉദ്ദേശ ശുദ്ധി ചൈനക്ലെ ദുരിതമോ,മറ്റു വല്ലതോ അല്ല അവരുടെ ഉള്ളിലുള്ള ചൈനക്ലയെക്കാള്‍ കാഠിന്യം കൂടിയ വിഷം നാട്ടില്‍ ഒഴുക്കി വിടുക എന്ന ഒരറ്റ ലക്‌ഷ്യം മാത്രമാണ്.സ്വാഭാവികമായും ചിലര്‍ക്ക് വീണ്ടും കുരുപൊട്ടിയെക്കാം ലീഗല്ലേ കേരളവും,പഞ്ചായത്തും,ഭരിക്കുന്നതെന്ന വാദവുമായി വരും,അവരോടായി പറയട്ടെ നിങ്ങളും,നിങ്ങള്‍ പ്രദിനിദാനം ചെയ്യുന്ന പാര്‍ട്ടിക്കാരും ഈ പറഞ്ഞ ഭരണ സമിതികള്‍ക്കെതിരെ സന്ദിയില്ല സമരം ചെയ്യൂ.എന്നിട്ട് സത്യങ്ങള്‍ പുറത്തു കൊണ്ട് വരൂ ജനങ്ങള്‍ അറിയട്ടെ!ഇല്ലെങ്കില്‍ ഏതെങ്കിലും ഒരാള്‍ കമ്പനിക്കെതിരെ കേസ് കൊടുക്കാനുള്ള നിയമ വശങ്ങള്‍ പഠിച്ചു ഒരു പെറ്റീഷന്‍ ചാര്‍ജ്ജു ചെയ്യൂ (ഈ ഗ്രൂപ്പില്‍ തന്നെ പല ബുദ്ധിജീവികളും വാഴുന്നതല്ലേ). അപ്പോള്‍ കാണാം ആരൊക്കെ ഈ കേസില്‍ കക്ഷിയാവുമെന്നും,ഇതിനെ പൂട്ടിക്കെട്ടാനുള്ള യുദ്ധത്തില്‍ പങ്കു ചേരുമെന്നും.......



Reply:
റഫീക്ക്, വെറുതെ ഒന്ന് മുഹമ്മദ്‌ അലി മാഷോട് ചിലത് സംസാരിക്കുക. ഈ വിഷയത്തില്‍ നാം അനുഭവിക്കുന്ന തടസ്സം എവിടെയൊക്കെയാണ് എന്നത്. കൂടാതെ നൌഷാദ് മാന്ന, ടി. പി. അബ്ബാസ് ഹാജിക്ക എന്നിവരോടും അന്വേഷിക്കുക. അവര്‍ക്കൊക്കെ പലതും മനസിലായിട്ടുണ്ട്. മാഷിന്റെ ഇക്കഴിഞ്ഞ യൂത്ത് ലീഗ് ധര്നയിലെ പ്രസംഗം ഒന്ന് കേട്ട് നോക്കുക. കുറച്ചു കൂടി ചിലത് മനസിലാകും. പഞ്ചായത്ത് എന്ന് പറയുന്ന ഭരണകൂടം മുട്ടം ജനതയെ വന്ജിക്കുകയാണ് എന്ന് പറയുമ്പോള്‍, പഞ്ചായത്ത് എന്ന് പറയുന്നത് ഒരു വിനോദ് അല്ല. ഒരു സെക്രട്ടറിയും അല്ല. അവിടെ ഭൂരിപക്ഷം മെമ്പര്‍മാരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല എങ്കില്‍ ആ പാര്‍ട്ടിയുടെ കൂടി കുറ്റമാണ് എന്ന് സമ്മതിക്കാനുള്ള മനോ വിഷമം ഒരു തരം അന്ധമായ രാഷ്ട്രീയത്തില്‍ നിന്ന് വരുന്നതാണ്. അത് നിങ്ങളൊക്കെ മാറ്റി വെക്കുന്ന സമയം ഈ സമരം നേരായ വഴിക്ക് പോകുകയും ചെയ്യും സെക്രട്ടറി എന്നവരും അവന്റെ ധര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്യും.

ഇടതന്റെ സഹായം ഈ സമരത്തിനോ നമ്മുടെ നാടിനോ കിട്ടുമെന്ന ഒരു പ്രതീക്ഷയും അതി മോഹവും വ്യക്തിപരമായി എനിക്കില്ല. എം. എല്‍. എ രാജേഷ്‌ ഒരു പക്ഷെ വ്യക്തിപരമായി എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ പോലും പാര്‍ട്ടി പറയുന്നതിന് അപ്പുറം അദ്ദേഹത്തിനു ഒന്നും ചെയ്യാന്നാവില്ല. അവര്‍ക്ക് ഒരു മെമ്പറെ പോലും നല്‍കാത്ത ഒരു ഭാഗത്തിന് വേണ്ടി അവര്‍ ചെയ്യാന്‍ അനുവദിക്കുകയും ഇല്ല. അതുപോലെ അല്ല ലീഗ്. പൂര്‍ണമായും മെമ്പര്‍മാരെ (അവര്‍ ഒരു വസ്തുവിനും കൊല്ലാത്തതായിട്ടും, മത്സരിക്കുന്ന പാര്‍ട്ടിയോടുള്ള സ്നേഹം കാരണം) വിജയിപ്പിച്ചു വിട്ട ഒരു പ്രദേശത്തിന് ഗുണം ചെയ്യേണ്ടത് ആ പാര്‍ട്ടിയുടെ ധാര്‍മിക ഉത്തരവാദിത്വമാണ്. ഇത് ഒന്നോ, രണ്ടോ, അന്ജോ പത്തോ വര്‍ഷമായുള്ള പ്രശ്നവുമല്ല!

പഞ്ചായത്തില്‍ നിന്നും ഈ നാട്ടില്‍ ഒരു മാരകമായ മലിനീകരണ പ്രശ്നം ഇവിടെ ഉണ്ട് എന്നാ രീതിയിലുള്ള ആത്മാര്‍ഥമായ ഒരു കത്ത് പോലും സത്യത്തില്‍ മുകളിലോട്ടു പോയിട്ടില്ല. എന്നാല്‍ ശുദ്ധ കള്ളത്തരം പലതും പോയിട്ടും ഉണ്ട്. (തെളിവുകള്‍ നിരത്തി തരാം, വേണമെങ്കില്‍). കമ്പനി കൊടുത്ത കള്ളത്തരങ്ങള്‍ സര്‍ക്കാര്‍ “ഇതൊക്കെയാണ് ഞങ്ങള്‍ക്ക് കിട്ടിയത്” എന്നാ രീതിയില്‍ പഞായത്തിനു അയച്ചപ്പോള്‍, അതൊക്കെ കള്ളമാണ് സത്യമല്ല എന്ന് എഴുതി അറിയിക്കാനുള്ള സാമാന്യ മര്യാദയും ഉദാസീനത (എന്ന് കരുതാനേ പറ്റൂ... സത്യം അതലാ എങ്കിലും) കാരണം പഞ്ചായത്ത് ചെയ്തിട്ടില്ല. അതിനു മറുപടി നല്‍കാന്‍ നമ്മള്‍ തയ്യാറാക്കിയ കത്ത് പഞ്ചായത്ത് പ്രസിഡദാന്ടിനു നല്‍കിയപ്പോള്‍ അവര്‍ നല്‍കിയ മറുപടി “നിങ്ങളുടെ ചൈന ക്ലേ പ്രശ്നം നോക്കാന്‍ മാത്രമല്ല പഞ്ചായത്തില്‍ ജോലി” എന്നാണു. (അതെ, റോഡും, പാലവും കരാര്‍ കൊടുത്ത് വല്ലതും തടയുമോ എന്ന് നോക്കലാനല്ലോ കാര്യമായ ജോലി!).

26 വര്‍ഷത്തിലധികമായി മലിനീകരണം നടത്തുന്ന ഈ കമ്പനിയുമായി നാട്ടുകാര്‍ നടത്തുന്ന സമരം പല തലങ്ങളിലും, പല രീതിയിലും ഉയര്‍ന്നിട്ടും ഒരു വര്ഷം മുമ്പ് വരെ പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ചൈന ക്ലേ മലിനീകരണ പ്രശ്നവും ആയി ബന്ധപ്പെട്ടു അവിടെ ഒരു ഫയല്‍ പോലും ഇല്ല എന്നാണു മറുപടി നല്‍കിയത്. വ്യവസായ വകുപ്പ് മന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ കാര്യങ്ങള്‍ അവതരിപ്പിക്കുകയും, ഈ കമ്പനിയുടെ ചൈന ക്ലേ പ്രദേശത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് വ്യക്തമായി പഞ്ചായത്ത് ആവശ്യപ്പെടുകയും ചെയ്‌താല്‍, അതിനെതിരെ കമ്പനി നിരത്തുന്ന വാദങ്ങള്‍ പഞ്ചായത്ത് തന്നെ പൊളിച്ചു കൊടുത്താല്‍ അദ്ദേഹത്തിനു അത് എളുപ്പമാനാണ്. പക്ഷെ, ഈ വിവരങ്ങള്‍ പാര്‍ട്ടി തലത്തില്‍ ബന്ധപ്പെട്ടവരോട്, കണ്ണൂര്‍ ജില്ല നേതാവായ മൌലവി മുഖേന വരാന്‍ ആവശ്യപ്പെട്ടത് അറിഞ്ഞിരുന്നു. ബന്ധപ്പെട്ടിരുന്നോ? ഞങ്ങള്‍ അറിയില്ല, കാരണം ഞങ്ങള്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരാണ്... നിങ്ങളാണ് മറുപടി നല്‍കേണ്ടത്.

നാടിലേക്ക് വിഷമോഴുക്കുന്ന ഒരു കമ്പനിയില്‍, നിങ്ങളുടെ ഒരു പ്രതിനിധി ഉണ്ട് എന്നതിനര്‍ത്തം, ഈ വിഷമോഴുക്കുന്നതില്‍ നിങ്ങള്ക്ക് കൂടി പങ്കുണ്ട് എന്നാണു. അല്ലെങ്കില്‍, അവിടെ ട്രീട്മെന്റ്റ് പ്ലാന്റ് എന്നാ സംഭവം പ്രവര്‍ത്തിക്കാതെ വിഷം ഒഴുക്കിവിടുന്നതിനു തടയിടാന്‍ നിങ്ങളുടെ പ്രതിനിധിക്ക് കഴിയണം. അദ്ദേഹം അവിടെ ഉണ്ടാവേണ്ടതുണ്ട് എന്നാണു പറയുന്നത് എങ്കില്‍, അതുവഴി നമ്മുടെ നാടിനു എന്ത് ഗുണം നിങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് കൂടി പറഞ്ഞു തരൂ. വിമര്‍ശനങ്ങള്‍ ലീഗ് എന്നാ പാര്‍ട്ടിക്ക് നേരെ അല്ല... സാമ്പത്തിക മോഹം വെച്ച് ലീഗ് എന്നാ പ്ലാറ്റ്ഫോം ഉപയോഗിച്ച് സ്വന്തം കീശ വീര്‍പ്പിക്കാനും മറ്റു പലതും നേടാനും മാത്രം നേതൃ സ്ഥാനത്തിരിക്കുന്ന ചിലരെ സംരക്ഷിക്കുന്നതിനാലാണ്. ഷാജി. എം. എല്‍. എ പോലും പിന്നീട് പിറകോട്ടു വലിഞ്ഞത് ചില കൈ കടത്തലുകള്‍ കാരണം തന്നെയാണ്. അല്ലാതെ അദ്ദേഹത്തിനു ഒന്നും ചെയ്യാന്‍ കഴിയാഞ്ഞിട്ടല്ല.

മന്ത്രി കൂടി പങ്കെടുത്ത യോഗത്തില്‍ കേസുകള്‍ പിന്‍ വലിക്കാനും, പൈപ്പ് പുനസ്ഥാപിക്കാനും (അതില്‍ പങ്കെടുത്തവരുടെ കാര്യവും, തീരുമാനങ്ങളുടെ കാര്യവും ശരിയോ തെറ്റോ എന്നത് അവിടിരിക്കട്ടെ) തീരുമാനമായിട്ടു, പൈപ്പ് പുനസ്ഥാപിച്ചു, പക്ഷെ കേസുകള്‍ പിന്‍ വലിച്ചോ? അതിനു പോലും പറ്റാത്ത ഒരു അധികാരമാണോ നിങ്ങളുടെ കയ്യിലുള്ളത്? സാധാരണക്കാരന് അറിയാം... എന്താണ് സംഭവിക്കുന്നത് എന്ന്... അതിനു കഴിയാഞ്ഞിട്ടല്ല, സമരത്തിലുള്ള ചിലര്‍ മറ്റു പാര്‍ട്ടി അനുഭാവികള്‍ ആയതു കൊണ്ട് കേസ് നല്ല രീതിയില്‍ നടക്കട്ടെ, അവരുടെ ഊര്‍ജ്ജം തനിയട്ടെ എന്നാ രീതിയിലുള്ള ഒരു നടപടിക്കായി നേതൃത്വം മൌനം പാലിക്കുകയാണ്...

ചീത്ത വിളിയും, കല്ലേറും പ്രതീക്ഷിച്ചു കൊണ്ട് തല്‍കാലം നിര്‍ത്തട്ടെ...

No comments:

Post a Comment