Sunday, August 10, 2014

2012-13 ല്‍ ചൈന ക്ലേ കമ്പനി നഷ്ട്ടത്തില്‍ എന്ന്

ദേശാഭിമാനി പത്രത്തില്‍ മെയ്‌ 2013 നു വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി http://jagrathablog.blogspot.in/2013/05/22.html എന്നാ ബ്ലോഗ്ഗില്‍ ഇടതു പക്ഷ ചിന്താഗതിക്കാരനായ ബ്ലോഗ്ഗര്‍ നല്‍കിയ വിവരങ്ങളാണ് താഴ് കൊടുത്തത്.  സാധനം ദേശാഭിമാനി ആയതിനാലും, നിലവില്‍ ഭരിക്കുന്ന യു. ഡി. എഫു. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കി കാനുന്നതിനാലും വിശ്വാസ യോഗ്യമാണോ എന്ന് വ്യക്തമല്ല. ഇത് സത്യമാണ് എങ്കില്‍ കഴിഞ്ഞ വര്ഷം (2012-13) വിഷ കമ്പനി 2.38 കോടി രൂപ നഷ്ട്ടത്തില്‍ ആണ് എന്നാണു എഴുതിയിട്ടുള്ളത്. 

 

ഈ വര്‍ഷവും 22 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍


സംസ്ഥാന സര്‍ക്കാര്‍ പിടിപ്പുകേടിന്റെ ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ കേരളത്തിലെ 44 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ 22ഉം ഇക്കുറിയും നഷ്ടത്തില്‍. 2012-13 സാമ്പത്തിക വര്‍ഷം ഇവ ഉണ്ടാക്കിയ നഷ്ടമാകട്ടെ കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഇരട്ടിയും. ലാഭം ഉണ്ടാക്കിയവയുടെ ലാഭവിഹിതവും കമ്പനികളുടെ മൊത്തം വിറ്റുവരവും കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറഞ്ഞു. എല്‍ഡിഎഫ് ഭരണം വിടുമ്പോള്‍ കേവലം ഏഴു സ്ഥാപനങ്ങള്‍ നിസ്സാര നഷ്ടം ഉണ്ടാക്കിയ അവസ്ഥയില്‍നിന്നാണ് ഈ പുറകോട്ടടി.

കശുവണ്ടി വികസന കോര്‍പറേഷന്‍ (34.7 കോടി), കാപ്പെക്സ് (20.38 കോടി), ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ (9.62 കോടി), കേരള ഇലക്ട്രിക്കല്‍ അല്ലൈയ്ഡ് എന്‍ജിനിയറിങ് (7.4 കോടി), ഹാന്‍വീവ് (6.97 കോടി), കേരള ഓട്ടോമൊബൈല്‍സ് (6.63 കോടി), സ്റ്റീല്‍ കോംപ്ലക്സ് (6.62 കോടി), ട്രാക്കോ കേബിള്‍ (5.58 കോടി), ഓട്ടോകാസ്റ്റ് (5.15 കോടി), യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് (4.05 കോടി), ഹാന്‍ടെക്സ് (3.98 കോടി), മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ (3.91 കോടി), ബാംബൂ കോര്‍പറേഷന്‍ (3.18 കോടി), തിരുവനന്തപുരം സ്പിന്നിങ് മില്‍ (3.08 കോടി), തൃശൂര്‍ സ്പിന്നിങ് മില്‍ (3.03 കോടി), കേരള സെറാമിക്സ് (2.38 കോടി), കണ്ണൂര്‍ സ്പിന്നിങ് മില്‍ (1.99 കോടി), കരകൗശല വികസന കോര്‍പറേഷന്‍ (64.84 ലക്ഷം), കൊല്ലം സ്പിന്നിങ് മില്‍ (51.16 ലക്ഷം), ആലപ്പുഴ സ്പിന്നിങ് മില്‍ (47.51 ലക്ഷം), ടെക്സ്ഫെഡ് (41.01 ലക്ഷം) മെറ്റല്‍ ഇന്‍ഡസ്ട്രീസ് (4.13 ലക്ഷം) എന്നീ കമ്പനികളാണ് നഷ്ടം ഈ വര്‍ഷവും ആവര്‍ത്തിച്ചത്. ഇവ ആകെ ഉണ്ടാക്കിയ നഷ്ടം 131.1 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ 77 കോടിയുടെ നഷ്ടമാണ് ഇക്കുറി ഇരട്ടിയോളമായത്. എല്‍ഡിഎഫ് ഭരണം വിടുമ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കേരള സെറാമിക്സ്, തൃശൂര്‍ സ്പിന്നിങ് മില്‍, കേരള ഓട്ടോമൊബൈല്‍സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, കൊല്ലം സ്പിന്നിങ് മില്‍, കൈത്തറി വികസന കോര്‍പറേഷന്‍ എന്നീ കമ്പനികള്‍ മാത്രമാണ് നിസ്സാര നഷ്ടം ഉണ്ടാക്കിയത്. ഇവയാകെ ഉണ്ടാക്കിയ നഷ്ടം ഒമ്പതുകോടി രൂപ മാത്രമായിരുന്നു.

കെഎംഎംഎല്‍ (66.15 കോടി), വ്യവസായ വികസന കോര്‍പറേഷന്‍ (55.23 കോടി), മലബാര്‍ സിമന്റ്സ് (47.97 കോടി), ഇലക്ട്രോണിക്സ് വികസന കോര്‍പറേഷന്‍ (11.49 കോടി), കിന്‍ഫ്ര (8.16 കോടി), ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (7.08 കോടി), ചെറുകിട വ്യവസായ വികസന കോര്‍പറേഷന്‍ (4.15 കോടി), ടെല്‍ക് (2.17 കോടി), സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള (1.25 കോടി), ട്രാവന്‍കൂര്‍ ടൈറ്റാനിയം (1.24 കോടി), കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് (1.15 കോടി), ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് പ്രൊഡക്ട്സ് (1.02 കോടി), ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (70 ലക്ഷം), ട്രാവന്‍കൂര്‍ സിമന്റ്സ് (25 ലക്ഷം), ആര്‍ട്ടിസാന്‍സ് വികസന കോര്‍പറേഷന്‍ (22.90 ലക്ഷം), ടിസിസി (22.32 ലക്ഷം), കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് (11 ലക്ഷം), സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ഡിങ്സ് (8.1 ലക്ഷം), ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (6.58 ലക്ഷം), മിനറല്‍ ഡെവ. കോര്‍പറേഷന്‍ (3.28 ലക്ഷം), സീതാറാം ടെക്സ്റ്റൈല്‍സ് (94,000 രൂപ) എന്നിവയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭമുണ്ടാക്കിയത്. ഇവയില്‍നിന്ന് ആകെയുള്ള ലാഭം 208.83 കോടി രൂപയാണ്. ഇതില്‍നിന്നു നഷ്ടമായ 131.1 കോടി രൂപ കുറയ്ക്കുമ്പോഴുള്ള ലാഭം 77.73 കോടി രൂപ. കഴിഞ്ഞവര്‍ഷത്തെ 145 കോടിയില്‍നിന്നാണ് ലാഭം പകുതിയായത്.

2011-12ലെ മൊത്തം വിറ്റുവരവായ 3148.2 കോടി രൂപയില്‍നിന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 2758.37 കോടിയായും ഇടിഞ്ഞു. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തില്‍ 2010-11ല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആകെ ഉണ്ടാക്കിയ ലാഭം 296 കോടി രൂപയാണ്. ഏഴു സ്ഥാപനങ്ങളുടെ നഷ്ടമായ ഒമ്പതുകോടി രൂപ കുറച്ചതിനു ശേഷമുള്ള തുകയാണിത്. 2009-10 സാമ്പത്തികവര്‍ഷം 239.75 കോടി രൂപയുടെയും ലാഭമുണ്ടാക്കി. അന്ന് കേവലം അഞ്ചു സ്ഥാപനങ്ങള്‍ മാത്രമായിരുന്നു നഷ്ടത്തില്‍.

No comments:

Post a Comment