Friday, August 8, 2014

മാടായി പഞ്ചായത്തിനു എതിരെ ലോകായുക്തയില്‍ പരാതി നല്‍കണം



തലശ്ശേരിയില്‍ നടന്ന ലോകായുക്ത ക്യാമ്പില്‍ കണ്ണൂര്‍ നഗര സംഭയുടെ അലമ്ബാവത്തിനും മറ്റും എതിരെ കേസ്. മാസങ്ങളായിട്ടും റോഡു കുഴിച്ചിട്ടത് പൂര്‍വ്വ സ്ഥിതിയില്‍ ആകാത്തതും മറ്റുമാണ് പരാതി. പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു.

വര്‍ഷങ്ങളായി തങ്ങളുടെ ഉത്തരവാദിത്വം നിര്വ്വഹിക്കാത്ത മാടായി പഞായത്തിനു എതിരെ അടുത്ത ലോകായുക്ത് സിറ്റിങ്ങില്‍ (September 24) കൃത്യമായ തെളിവുകളോടെ പരാതി നല്‍കണം എന്ന് സമര സമിതി, മറ്റു പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.

1.       തങ്ങളുടെ അധികാര പരിധിയില്‍ വെള്ളം, വായു, ആരോഗ്യം എന്നിവ സംരക്ഷിക്കാനുള്ള ബാധ്യത പഞായത്തിനാണ്. അത് മലിനപ്പെടുത്തുന്നത് സര്‍ക്കാര്‍ കമ്പനി ആയാലും, കേന്ദ്ര കമ്പനി ആയാലും അത് തടയുന്നതിനുള്ള അധികാരം പഞായത്തിനു തന്നെയാണ്. അതില്‍ ഗുരുതരമായ കൃത്യ വിലോപമാണ് പഞ്ചായത്ത് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ ദുരവസ്ഥ പഞായത്തിനു ബോധ്യമായിട്ടുല്ലതാണ് എന്നതിന് തെളിവും കൂടിയാണ് കമ്പനിയോട് പൈപ്പ് എടുത്തു മാറ്റാന്‍ മുമ്പ് കത്ത് കൊടുത്തത്. കൂടാതെ ഒട്ടനവധി പ്രമേയങ്ങളും.
2.       പഞ്ചായത്ത് പരിധിയില്‍ സര്‍ക്കാര്‍ സ്ഥാപനത്തിന് ഫാക്റ്ററി തുടങ്ങാന്‍ പഞ്ചായത്ത് ലൈസന്‍സ് നിഷ്കര്‍ഷിക്കാന്‍ പാടില്ല എന്ന് ഒരു ക്ലൌസ് പഞ്ചായത്ത് രാജില്‍ ഉണ്ട്, പക്ഷെ അങ്ങിനെ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നതും അത് സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനം ആണ് എന്നതും നമുക്ക് സാമാന്യ യുക്തി കൊണ്ട് അറിയാം. പക്ഷെ പഞ്ചായത്ത് സാമാന്യ യുക്തിയില്‍ അല്ല അതരിയെണ്ടാത്. സര്‍ക്കാരില്‍ നിന്നും കൃത്യമായ ഉത്തരവ്, സര്‍ക്കുലര്‍, രേഖകള്‍ പഞായത്തിനു ലഭിച്ചിരിക്കണം, ഇങ്ങിനെ ഒരു സ്ഥാപനം സര്‍ക്കാര്‍ അവിടെ നടത്തുന്നു എന്നും, ഇത്ര കാലത്തേക്ക് (അഞ്ചു വര്ഷം വരെ എന്നാണു അറിവ്) ആ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം എന്നും സര്‍ക്കാര്‍ പഞായത്തിനോട് ആവശ്യപ്പെടണം. അല്ലാതെ സര്‍ക്കാരിന് തോന്നുന്നിടത്ത്‌ നേരിട്ട് കയറി ചെന്ന്, പഞായത്തിനോട് പോലും ചോദിക്കാതെ എന്തെങ്കിലും ആരംഭിക്കാനുള്ള അധികാരം ഉണ്ട് എന്ന് ചെറിയ അറിവ് വെച്ച് ഉണ്ട് എന്ന് തോന്നുന്നില്ല.  ആയതിനാല്‍ തന്നെ അത്തരം ഉത്തരവില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്‌ എതിരെ, ഏറ്റവും കുറഞ്ഞത് അത്തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവെങ്കിലും കമ്പനിയുടെ പഞ്ചായത്ത് ആവശ്യപ്പെടെന്തയായിരുന്നു. വര്‍ഷങ്ങളായിട്ടും ചെയ്തിട്ടില്ല.
3.       പഞ്ചായത്തിന്റെ അധികാരത്തിലുള്ള തോടിലൂടെ പൈപ്പ് ഇടുന്നതിനു പോലും സര്‍ക്കാര്‍ നേരിട്ട് അല്ല ചെയ്തിട്ടുള്ളത്, പഞായത്തിനോട് കമ്പനി ശുദ്ധീകരിച്ച വെള്ളം വിടാനാണ് എന്നും, അതിനാല്‍ പൈപ്പ് ഇടാന്‍ അനുമതി നല്‍കണം എന്നുമാണ് സര്‍ക്കാര്‍ അപേക്ഷിച്ചത്.  പഞ്ചായത്ത് തെട്ടിദ്ധരിപ്പിക്കുംപോലെ സര്‍ക്കാരിന് അത്രയും അധികാരം ഉണ്ട് എങ്കില്‍ നേരിട്ട് കമ്പനി സമ്മതം കൊടുക്കേണ്ടതായിരുന്നു.
4.       ഈ നാട്ടിലെ ഗുരുതര മാലിന്യ, ആരോഗ്യ പ്രശ്നങ്ങള്‍ സ്കൂള്‍ പി. ടി. എ. പ്രസിടെന്റും മറ്റും ജന സമ്പര്‍ക്ക പരിപാടിയില്‍ രണ്ടു പ്രാവശ്യവും പരാതി നല്‍കിയപ്പോള്‍ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന, അസത്യമായ മറുപടിയാണ് പഞ്ചായത്ത് നല്‍കിയത്. ജില്ലാ കലക്റ്റര്‍, ബഹു മുഖ്യ മന്ത്രി എന്നിവരെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. മുട്ടട്ട്ത് കുടിവെള്ളം നല്‍കിക്കൊണ്ടിരിക്കുന്നു എന്നും മറ്റുമുള്ള അസത്യ മറുപടിയുടെ തെളിവുകളായി വീട് നമ്പരുകള്‍ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യ മന്ത്രിക്കും കലക്ട്ടര്‍ക്കും നല്‍കിയ റിപ്പോര്‍ട്ട് തെറ്റായി അയച്ചു പോയത്താണ് എന്നും, കമ്പനിയാണ് മറുപടി തന്നത് എന്നുമുള്ള ഗുരുതരമായ വീഴ്ചയുള്ള മറുപടിയാണ് നല്‍കിയത്.
5.       വാട്ടര്‍ ട്രീട്മെന്റ്റ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല, മോട്ടോര്‍ പോലും ഇല്ല എന്ന് പഞ്ചായത്ത് പ്രസിടെന്റിനു നേരിട്ട് ബോധ്യമായിട്ടുല്ലതാണ്, എന്നിട്ടും കമ്പനിയുടെ വിഷ ജലം ഒഴുക്കള്‍ തടയാന്‍ അവര്‍ ഒന്നും ചെയ്തില്ല.
6.       പൈപ്പ് എടുത്തു മാറ്റണം എന്ന് കമ്പനിക്ക്‌ കത്ത് കൊടുത്ത പഞ്ചായത്ത്, എന്നത്തെയും പോലെ അലംഭാവം ഈ കാര്യത്തിലും കാണിച്ചു കൊണ്ടിരിക്കുന്നു. തുടര്‍ നടപടികള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. പകരം കമ്പനിയില്‍ നിന്നും കൃത്യമായി തൊഴില്‍ നികുതി പറ്റുന്നുമുണ്ട്.
7.       വ്യവസായ വകുപ്പ് മന്ത്രി അദ്ദേഹവുമായി നടന്ന ചര്‍ച്ചക്ക് ശേഷം ഒരു മാസത്തിനകം നല്‍കണം എന്നാവശ്യപ്പെട്ട റിപ്പോര്‍ട്ട് പഞ്ചായത്ത് മൂന്നു മാസമായിട്ടും നല്‍കിയില്ല. മാത്രമല്ല, പാര്‍ട്ടി ഇടപെടല്‍ നടത്തിയപ്പോള്‍ തെറ്റായ, തീരുമാനം അറിയിക്കുകയും ചെയ്തു.
8.       മുമ്പ് കമ്പനി നടത്തുന്ന മലിനീകരണം മേല്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം എന്നാ പ്രമേയം പാസക്കിയപ്പോള്‍, മാസങ്ങളോളം ഞങ്ങളില്‍ ചിലര്‍ പഞ്ചായത്തില്‍ കയറി ഇറങ്ങിയപ്പോള്‍ ആ പ്രമേയം അയച്ചത് കമ്പനി ചെയര്‍മാനാണ്. തങ്ങളുടെ മേലധികാരി കമ്പനി ചെയര്‍മാനാണ് എന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം വിധേയത്വം ആണ് പഞായത്തിനു കമ്പനിയോട്.  അത് മാറ്റി അയക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മുഖ്യ മന്ത്രിക്കു അയച്ചത് വെറും ആമുഖ കത്ത് മാത്രമാണ്. പ്രമേയത്തിന്റെ പകര്‍പ്പ് അയച്ചിട്ടില്ല. ഞാനല്ല ആ കത്ത് ഒപ്പിടെണ്ടാത് എന്ന് പ്രസിടെന്റും, ഞാനല്ല എന്ന് സെക്രട്ടറിയും പല തവണ പറഞ്ഞു ഒഴിവാകുക വഴി പഞ്ചായത്ത് നിയമങ്ങളുടെ ബാല പാഠം പോലും അറിയാത്തവരാനു അവരെന്നാണ് അതുവഴി തെളിയിച്ചത്.
9.       ഇരുപത്തി അഞ്ചു വര്‍ഷമോ അതിലധികമോ ആയി തുടരുന്ന ഈ മാലിന്യ പ്രശ്നത്തിനെതിരെ പഞ്ചായത്ത് എന്ത് നടപടി എടുത്തു എന്ന് അറിയാന്‍ അതുമായി ബന്ധപ്പെട്ട ഫയല്‍ ആവശ്യപ്പെട്ടപ്പോള്‍ അത്തരം ഫയല്‍ ഇല്ല എന്നാണു മറുപടി നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ബന്ധമായും പാലിക്കേണ്ടുന്ന ഫയല്‍ നടപടി ക്രമങ്ങള്‍ മാടായി പഞ്ചായത്തില്‍ ഒരു തരത്തിലും പാലിക്കപ്പെടുന്നില്ല. അത് ഉറപ്പു വരുത്താന്‍ സെക്രട്ടറി ഇതുവരെ തയ്യാരായിട്ടുമില്ല.
10.   മുഖ്യ മന്ത്രിക്കും മറ്റും നല്‍കിയ റിപ്പോര്‍ട്ടുകള്‍ തെറ്റായി നല്കിപ്പോയതാണ് എങ്കില്‍ അതിനു തിരുത്ത് നല്‍കണം എന്ന് ആവശ്യപ്പെട്ടു സമിതി നല്‍കിയ കത്തിന് മറുപടിയോ, അത്തരം ഒരു പ്രവര്‍ത്തനമോ പഞ്ചായത്ത് എടുത്തിട്ടില്ല.
11.   മലിന, വിഷ ജലം ഒഴുക്കുന്നത് തടയാന്‍ കമ്പനിക്ക്‌ പരിസരത്തുള്ള തോട് മൂടാന്‍ പഞ്ചായത്ത് തീരുമാനം എടുക്കുകയും, പഞ്ചായത്ത് വൈസ്. പ്രസിടെന്റായിരുന്ന എ; പി. ബടരുദ്ദീന്‍ എന്നവരുടെ കൂടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മഴയ്ക്ക് മുന്പായി തോട് മൂടുകയും, താല്‍കാലികമായി സമിതി അതിനു സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു.  അതിനു ചിലവായ തുക പഞായട്റ്റ് നല്‍കുമെന്ന് അറിയിച്ചിട്ടും അതിനു ശേഷം ബന്ധപ്പെട്ടപ്പോള്‍ അതിന്റെ ഫയല്‍ കാണാനില്ല എന്നാണു സമിതി കണ്വീനരോട് പറഞ്ഞത് എന്ന് കണ്വീനര്‍ അറിയിക്കുന്നു.  കാണാനില്ല, തെറ്റായി അയച്ചു പോകുകള്‍, മറന്നു പോകുക, നിങ്ങളുടെ കാര്യം ചെയ്യല്‍ മാത്രമല്ല പഞായത്തിന്‍ ജോലി തുടങ്ങി പൊതു ജനത്തെ കഴുത്ത കളിപ്പിക്കുന്ന പഞ്ചായത്തിന്റെ നിഷ്ക്രിയത്വത്തിനെതിരെ പരാതി നല്‍കണം. 


ഇനിയും ഒരുപാട് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു ഉണ്ട്. സ്വകാര്യമായി സൂക്ഷിക്കേണ്ടത് അടക്കം.  അത് കൊണ്ട് തന്നെ അറിയുന്നവര്‍ സമിതിയുമായി കൂടുതല്‍ ബന്ധപ്പെട്ടു സഹകരിക്കണം എന്നും കൂടെ അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment